ഉദുമ മുൻ എം എൽ.എ പി.രാഘവൻ നിര്യാതനായി

 


പയ്യന്നൂർ: -ഉദുമ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി.രാഘവൻ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

1991ലും1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് പി.രാഘവൻ. സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മറ്റി അംഗം, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്

Previous Post Next Post