പിലാത്തറ:-പ്രമുഖ സഹകാരിയും കർഷകനും സാമൂഹിക- രാഷ്ടീയ പ്രവർത്തകനുമായിരുന്ന ചെറുതാഴം കുളപ്പുറത്തെ പി ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുളപ്പുറം സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ സംസ്ഥാന തല കാർഷിക പുരസ്കാരം മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയെന്ന കർഷക കൂട്ടായ്മക്ക് നൽകും.
25,000 രൂപയും മൊമൊൻറോയും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ മുൻ എം.എൽ.എ ടി.വി രാജേഷ്, എം ശ്രീധരൻ, എം മോഹനൻ, വി.വി ഗോവിന്ദൻ എന്നിവർ സംബന്ധിച്ചു.