കുറ്റ്യാട്ടൂർ :- CITU മാണിയൂർ മേഖലാ കൺവെൻഷൻ ചെക്കിക്കുളം ബേങ്ക് ഹാളിൽ നടന്നു.
CITU ജില്ലാ സെക്രട്ടറി കെ.പി.രാജൻ ഉദ്ഘാടനം ചെയതു. കുതിരയോടൻ രാജൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
പി.ഗംഗാധരൻ രക്തസാക്ഷി പ്രമേയവും കെ.ഗണേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
CITU ഏറിയ പ്രസിഡണ്ട് കെ.നാണു, ഏറിയ കമ്മറ്റിയംഗം കെ.പ്രകാശൻ, പി.ദിവാകരൻ, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.പി.പ്രശാന്തൻ നന്ദി രേഖപ്പെടുത്തി.
മേഖലാ കമ്മറ്റി കൺവീനറായി കെ.രാമചന്ദ്രനെ തെരഞ്ഞെടുത്തു.