കമ്പിൽ :- തളിപ്പറമ്പ് സൗത്ത് ഉപജില്ല അലിഫ് അറബിക്ക് ടാലൻ്റ് ടെസ്റ്റ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് കമ്പിൽ മാപ്പിള HSS ൽ വെച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
തളിപ്പറമ്പ് സൗത്ത് ഉപജില്ല അലിഫ് അറബി ക്ലബിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിലെ സ്കൂളുകളിൽ നിന്നും നടന്ന സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ് സബ്ജില്ല മത്സരത്തിൽ പങ്കെടുത്തത്.
തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് വിജയികൾ
LP വിഭാഗം
ഫസ്റ്റ് :- റജാ ഫാത്തിമ (കൊളച്ചേരി എ.യു.പി സ്കൂൾ)
സെക്കന്റ്:- അംറ ഫാത്തിമ (നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി)
U P വിഭാഗം
ഫസ്റ്റ് :- ഫാത്തിമ എ.പി (പെരുമാച്ചേരി എ.യു.പി)
സെക്കന്റ് :- ഹൻഫ ഹംസ (മുല്ലക്കൊടി എ.യു.പി)
H S വിഭാഗം
ഫസ്റ്റ്:- റനാ ഫാത്വിമ (കമ്പിൽ മാപ്പിള എച്ച്.എസ്.എസ്)
സെക്കന്റ് :- സിനാൻ.കെ (മയ്യിൽ എച്ച്.എസ്.എസ്)
H S S വിഭാഗം
ഫസ്റ്റ്:- മുഹമ്മദ് റസൽ(കമ്പിൽ എച്ച്.എസ്.എസ്)
വിജയികൾക്ക് AEO മൊമന്റോ വിതരണം ചെയ്തു പങ്കെടുത്തവർക്കെല്ലാവർക്കും സർട്ടിഫിക്കറ്റും നൽകി.
സ്കൂൾ വിക്കി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കമ്പിൽ മാപ്പിള ഹയർ സെകന്ററി സ്കൂൾ - കോഡിനേറ്റർ നസീർ മാസ്റ്റർക്കുള്ള KATF ന്റെ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.
ശ്രീ.സുധാകരൻ ചന്ദ്രത്തിൽ (ഉപജില്ല വിദ്യാഭ്യാസ ഓഫീസർ തളിപ്പറമ്പ് സൗത്ത്) നിർവ്വഹിച്ചു. KATF ജില്ല വൈ: പ്ര: ഹബീബ് തങ്ങൾ മാസ്റ്റർ , KATF ജില്ല വനിത വിംഗ് ചെയർപേർസൻ സമീറ ടീച്ചർ, ജില്ലാ കൗൺസിലർ സുബൈർ മാസ്റ്റർ തോട്ടിക്കൽ,അഷ്റഫ് മാസ്റ്റർ കോളാരി,(ട്രഷറർ KATF തളിപ്പറമ്പ് സൗത്ത് ഉപജില്ല ) സഹദ് മാസ്റ്റർ(ചെയർമാൻ, അലിഫ് അറബിക് ക്ലബ്, തളിപ്പറമ്പ് സൗത്ത് ഉപജില്ല) തുടങ്ങിയവർ പങ്കെടുത്തു.
ടി സി അഷ്‌റഫ് മാസ്റ്റർ(പ്രസിഡണ്ട് KATF തളിപ്പറമ്പ് സൗത്ത് ഉപജില്ല)അദ്ധ്യക്ഷത നിർവ്വഹിച്ചു.കെ എം .പിഅഷ്റഫ് മാസ്റ്റർ (ജനറൽ സെക്രട്ടറി KATF തളിപ്പറമ്പ് സൗത്ത് ഉപജില്ല ) സ്വാഗതവും ഹബീബ് മാസ്റ്റർ(ജനറൽ കൺവീനർ അലിഫ് അറബിക് ക്ലബ്, തളിപ്പറമ്പ് സൗത്ത് ഉപജില്ല ) നന്ദിയും പറഞ്ഞു.
സബ്ജില്ല KATF അലിഫ് അറബി ടാലന്റ് ടെസ്റ്റ് പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും വിജയകരമായി സമാപിച്ചു