മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുമുള്ള അനുമോദനം 'ഉന്നതി 2022' സംഘടിപ്പിച്ചു.മയ്യിൽ IMNSGHSS ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ.കെ. റിഷ്ന ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. എ.ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ജോബി കെ ജോസ് മുഖ്യാതിഥിയായിരുന്നു.
ശ്രീ. കെ.സി. ഹരികൃഷ്ണൻ അനുമോദന ഭാഷണം നടത്തി.ശ്രീമതി എൻ.വി. ശ്രീജിനി,(മെമ്പർ, കണ്ണൂർ ജില്ലാ പഞ്ചായത്ത്),ശ്രീമതി കെ.പി. രേഷ്മ (ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി എം.വി. ഓമന (മെമ്പർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി എം.വി. അജിത (ചെയർപേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറി, മയ്യിൽ ഗ്രാമപഞ്ചായത്ത്), ശ്രീമതി വി.വി. അനിത(ആരോഗ്യ വിദ്വാഭ്യാസ സ്റ്റാന്റിംഗ് കമ്മിറി മയ്യിൽ ഗ്രാമപഞ്ചായത്ത്),ശ്രീ. രവി മാണിക്കോത്ത്(ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറി, മയ്യിൽ ), ശ്രീ. എം. സുനിൽകുമാർ (എച്ച്.എം IMNSGHSS മയ്യിൽ) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. പി. ബാലൻ സ്വാഗതവും ശ്രീമതി കാഞ്ചന കെ.വി നന്ദിയും പറഞ്ഞു.