ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതി ഉദ്ഘാടനവും ആഗസ്ത് 25 ന്


മയ്യിൽ :- 
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ദേവസ്യ മേച്ചേരിക്ക് മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 25 ന് വ്യാഴാഴ്ച കാലത്ത് 10 മണിക്ക് മയ്യിൽ വ്യാപാര ഭവനിൽ സ്വീകരണം നൽകും.

രാവിലെ 9 -30 ന് മയ്യിൽ നിരത്തുപാലം റോഡിൽ നിന്നും സ്വീകരിച്ചു വ്യാപാര ഭവനിലേക്ക് ആനയിക്കും... ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതി വിശദീകരണവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരേയും വ്യാപാരികളുടെ മക്കളിൽ SSLC Plus two വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കും , മയ്യിൽ യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനോൽഘാടനവും നടത്തും.

പൊതു സമ്മേളനം ദേവസ്യ മേച്ചേരി ഉത്ഘാടനം ചെയ്യും യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖ് അദ്ധ്യക്ഷത വഹിക്കും , രാധാകൃഷ്ണൻ മാണിക്കോത്ത് മയ്യിൽ S H O ടി പി സുമേഷ്, മേഖല പ്രസിഡണ്ട് പി കെ ജയൻ കെ പി അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിക്കും യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് സ്വാഗതവും, ട്രഷറർ യു പി മജീദ് നന്ദിയും പറയും .

Previous Post Next Post