മയ്യിൽ: - കണ്ടക്കൈ എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും, കായികാരോഗ്യ പോഷണ പരിപാടിയുടെ ഭാഗമായി ഒന്നാം ക്ലാസിലെ മുപ്പത്തിയൊന്ന് വിദ്യാർത്ഥികൾക്കും സ്ക്കൂൾ മാനേജർ കെ വി സുരേന്ദ്രൻ സ്വാതന്ത്ര്യ ദിന സമ്മാനമായി നൽകുന്ന സൈക്കിളുകളുടെ വിതരണവും മയ്യിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി അനിതയുടെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് നിർവഹിച്ചു.
മാനേജർ പ്രതിനിധി വൈഷ്ണവ് സുരേന്ദ്രൻ, വാർഡ് മെമ്പർ കെ വി സതി, പി ടി എ പ്രസിഡണ്ട് എം പി രാജൻ, സി ആർ സി കോഡിനേറ്റർ സി. കെ രേഷ്മ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി വിനോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം വിനോദിനി നന്ദിയും രേഖപ്പെടുത്തി.
ഘോഷയാത്ര ദേശഭക്തിഗാനങ്ങൾ പ്രസംഗം, പതിപ്പ് നിർമ്മാണം ക്വിസ് മത്സരം എന്നീ പരിപാടികളും നടന്നു.