ചട്ടുകപ്പാറ:- പൂർവ വിദ്യാർത്ഥി സംഗമം 'സ്മൃതി മധുരം-93' ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സ്കൂൾ 1992-93 SSLC ബാച്ച് ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സി സി ടി വി ക്യാമറകൾ സംഭാവന നൽകി.
പുതിയ കെട്ടിടോദ്ഘടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്വിച്ച് ഓൺ കർമ്മം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി നിർവഹിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസീത,മെമ്പർ ഷീബ,പ്രിൻസിപ്പാൾ എ വി ജയരാജൻ, ഹെഡ് മാസ്റ്റർ ശശീന്ദ്രൻ, കെ നാണു, പി ടി എ പ്രസിഡന്റ് പ്രകാശൻ എന്നിവർ സംബന്ധിച്ചു.
പൂർവ വിദ്യാർത്ഥികളായ രാജൻ കെ, സുരേഷ് കെ, വനജ, ശ്രീജിത്ത് സി എം, ശിവദാസൻ കെ പി,പ്രമോദ് കെ, സന്തോഷ് ആർ, വിജുകുമാർ സി എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.