AIYF നണിയൂർ യൂണിറ്റിൻ്റെ കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധം


കരിങ്കൽകുഴി :-
എഐവൈഎഫ് നണിയൂർ യൂണിറ്റ് കൊടിമരം ഇന്നലെ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു കരിങ്കൽ കുഴിയിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.

 തുടർന്ന് നടന്ന പ്രധിഷേധ യോഗത്തിൽ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ, സിപിഐ മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് എന്നിവർ സംസാരിച്ചു.

നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Previous Post Next Post