യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിച്ചു


കൊളച്ചേരി : -
യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ "മികവ് 2022" ഇന്നലെ കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിജയികളെ അനുമോദിച്ചു. 

കുടാതെ  സംരഭക യുവ കർഷകനായ ഷംസു കൂളിയാലിനെയും , ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് (15 മിനുട്ടിനുള്ളിൽ പരമാവധി ബൊക്ക നിർമ്മാണം) റുബി ഷെറിനിനെയും, ഫുട്ബോൾ താരങ്ങളായ മുഫീദ്, ശ്രുതിയെയും 95% മാർക്കോടെ ബി എസ് സി വിജയം നേടിയ നിവേദൃ വിനോദിനെയും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കമ്മിറ്റി ആദരിച്ചു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമ്മദ് അശ്രഫ് സ്വാഗതവും, യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ഇർഷാദ് അശ്രഫ് അദ്ധ്യക്ഷതവും വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീ സുദീപ് ജെയിംസ് ഉദ്ഘാടനം നിർവ്വഹിച്ചു.സജ്മ എം (കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കെ എം ശിവദാസൻ (INC കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ്), ബാലസുബ്രമണ്യം (INC കൊളച്ചേരി മണ്ഡലം പ്രസിഡന്റ്), എൻ വി പ്രേമാനനന്ദൻ (INC ചേലേരി മണ്ഡലം പ്രസിഡന്റ്), സായൂജ് സി കെ (യൂത്ത് കോൺഗ്രസ് തളിപറമ്പ് ബ്ലോക്ക് പ്രസിഡന്റ്), യഹ്യ പള്ളിപറമ്പ് (യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം) തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

 യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടിന്റു സുനിൽ നന്ദി പറഞ്ഞു.


Previous Post Next Post