പുതിയതെരു:- കാണാതായ വയോധികനെ മാഹി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചിറക്കൽ പട്ടേൽ റോഡിലെ മീത്തലെ വീട്ടിൽ ഗംഗാധരനെ (76)യാണ് വ്യാഴാഴ്ച രാവിലെ 9.30ന് മാഹി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വളപട്ടണം പൊലീസിൽ പരാതി നൽ കിയിരുന്നു.
ദീർഘകാലം പുതിയതെരുവിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതിയാണ് ഭാര്യ. മക്കൾ: ആശക് (കുവൈത്ത്), അനൂപ് (അബുദാബി), അഭിലാഷ് (സൗദി). മരുമക്കൾ: ധന്യ, വിജിത, ജൂല. സഹോദരങ്ങൾ: മോഹനൻ (അലവിൽ), പരേത രായ ബാലകൃഷ്ണൻ, സരോ ജിനി, ജനാർദനൻ. സംസ്കാ രം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ പയ്യാമ്പലത്ത്.