മയ്യിൽ:-സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലൂടെ കേരളത്തിന്റെ സമ്പത് വ്യവസ്ഥയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് കെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ സ്ഥാപിച്ച കാലാവസ്ഥ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനവും സ്‌കൂളിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
തൊഴിലില്ലായ്മ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. അത് ഒരു പരിധിവരെ വിജയിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും ആയിരത്തില്‍ അഞ്ച് പേര്‍ക്ക് ജോലി നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതിലൂടെ തൊഴിലില്ലായ്മ പരിഹരിച്ചാല്‍ സംസ്ഥാനത്ത് സാമ്പത്തികമായും സാമൂഹ്യമായും വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എന്‍ വി ശ്രീജിനി, കണ്ണൂര്‍ ആര്‍ ഡി ഡി, പി വി പ്രസീത, കണ്ണൂര്‍ ഡി ഡി ഇ, വി എ ശശീന്ദ്രവ്യാസ്, എസ് എസ് കെ ഡി പി സി, ഇ സി വിനോദ്, പഞ്ചായത്ത് അംഗം ഇ എം സുരേഷ് ബാബു, തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരന്‍ ചന്ദ്രത്തില്‍, തളിപ്പറമ്പ് സൗത്ത് ബി പി സി ഗോവിന്ദന്‍ എടാടത്തില്‍, പി ടി എ പ്രസിഡണ്ട് പി പി സുരേഷ് ബാബു, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് എം സി ഷീല, പ്രിന്‍സിപ്പല്‍ എം കെ അനൂപ് കുമാര്‍, പ്രധാനാധ്യാപകന്‍ എം സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.