'തന്മിയ' കർമ്മപദ്ധതി സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

 


പാമ്പുരുത്തി : പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ അടുത്ത രണ്ടു വർഷത്തെ കർമ്മ പദ്ധതിയായ 'തന്മിയ -22' പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അബ്ദുൽ കരീം ചേലേരി ഏറ്റുവാങ്ങി. മഹല്ല് പ്രസിഡൻ്റ് വി.ടി മുഹമ്മദ് മൻസൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എം അനീസ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. 

ഇ-മഹല്ല്, കാനേഷുമാരി, SAFE, Step Up, ഹരിത മംഗല്യം, ജീവിതമാണ് ലഹരി, മഹല്ല് കൂട്ടായ്മ, സുന്ദൂഖ് തുടങ്ങിയ നിരവധി പരിപാടികൾ കർമ്മ പദ്ധതിയുടെ ഭാഗമായി മഹല്ലിൽ നടപ്പിലാക്കും.

പാമ്പുരുത്തിയിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ വി.പി വമ്പൻ, മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി, കമ്മിറ്റി ട്രഷറർ സി.കെ അബ്ദുൽ റസാഖ്, വർക്കിംഗ് സെക്രട്ടറി റഫീഖ് വി.പി, വൈസ് പ്രസിഡൻ്റുമാരായ എം ആദം, മുഹമ്മദലി മൗലവി, സെക്രട്ടറിമാരായ സിറാജ്.വി.ടി, റിയാസ് എൻ.പി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുൽ അസീസ്, വാർഡ് മെമ്പർ അബ്ദുൽ സലാം കെ.പി, എം മുസ്തഫ ഹാജി, വികെ അബ്ദുൽ സലാം, ബി മുസ്തഫ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post