പറശ്ശിനിക്കടവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി ടി എയുടെ നേതൃത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്‌കൂളിലെ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
2020 മുതല്‍ 2022 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ ഉന്നത വിജയം നേടിയവര്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഡോ ആര്‍ രാജശ്രീ, ജില്ലാ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച അവന്തിക രാജേഷ്, എന്‍എംഎംഎസ്, സംസ്‌കൃതം, എന്‍ സി സി കാഡറ്റ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍, ജില്ലാ സ്‌കൂള്‍ സുബ്രതോകപ്പ് ഫുട്‌ബോള്‍ റണ്ണറപ്പ് ടീം അംഗങ്ങള്‍ എന്നിവരെയാണ് മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആന്തൂര്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ വി പ്രേമരാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ പി ഉണ്ണികൃഷ്ണന്‍, കെ പ്രേമരാജന്‍, കെ പി മോഹനന്‍, പി എം ജനാര്‍ദ്ദനന്‍, സി വി ബാബുരാജ്, വി പ്രസാദ്, എ ലക്ഷ്മണന്‍, കെ പി കരുണാകരന്‍, പ്രിന്‍സിപ്പല്‍ പി കെ രൂപേഷ്, പി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു