' നിങ്ങൾക്കും സംരംഭകരാകാം' ലോൺ സബ്‌സിഡി ലൈസൻസ് മേള സംഘടിപ്പിച്ചു
മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ലോൺ സബ്‌സിഡി ലൈസൻസ് മേള സംഘടിപ്പിച്ചു.നിങ്ങൾക്കും സംരംഭകരാകാം എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഈ വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മയ്യിൽ പഞ്ചായത്തിൽ ഈ വർഷം ഇരുന്നൂറ് സംരംഭങ്ങൾ ആരംഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ റിഷ്‌ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ രവി മാണിക്കോത്ത്,വി.വി. അനിത സെക്രട്ടറി പി ബാലൻ, സംരംഭകരായ കെ പി ഷീബ, എം സി ജനാർദ്ദനൻ, രാഘവൻ, വിജയലക്ഷ്മി, അഭിനന്ദ്, ഫസീല, മൂസ, കെ സി രമേശൻ കെ സി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ വ്യവസായ വികസന ഓഫീസർ കെ പി ഗിരീഷ് കുമാർ പദ്ധതി വിശദീകരിച്ചു. ശ്രീമതി എം വി അജിത സ്വാഗതവും ഇ ന്റേൺ ശ്രീരാഗ് നന്ദിയും പറഞ്ഞു.ചടങ്ങിൽ ഉദ്യം സർട്ടിഫിക്കറ്റ് കെ സ്വിഫ്റ്റ് അനുമതി പത്രം എന്നിവ വിതരണം ചെയ്തു.കാനറാ എസ് ബി ഐ, മയ്യിൽ. മുല്ലക്കൊടി കേരള, ബറോഡാ എന്നീ ബാങ്കുകൾ ലോൺ അപേക്ഷകൾ സ്വീകരിച്ചു. നൂറോളം സംരംഭകർ ചടങ്ങിൽ സംബന്ധിച്ചു.