മാലിന്യ നിക്ഷേപം അനുവദിക്കില്ല :- വെൽഫെയർ പാർട്ടി
ചേലേരി :- ചേലേരി മുക്ക് വാണിയ സമുദായ ശ്മശാനം റോഡിലും വ്യക്തികളുടെ വീട്ടുവളപ്പിലും മാലിന്യം നിക്ഷേപം വ്യാപകമാവുന്നു.
മാലിന്യം നിക്ഷേപം കടന്നു കളയുന്ന സാമൂഹ്യ ദ്രോഹികളുടെ നീക്കം അനുവദിക്കില്ലെന്ന് വെൽഫെയർ പാർട്ടി സെൻട്രൽ വാർഡ് കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.
ജനങ്ങളുടെ ജീവിതത്തിനു ശല്യമാവുന്ന രീതിയിലുള്ള ഇത്തരം നീക്കങ്ങളെ പ്രദേശവാസികളെ അണിനിരത്തി നേരിടുമെന്ന് വെൽഫെയർ പാർട്ടി സെൻട്രൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് ടി പി മുഹമ്മദ് അറിയിച്ചു.
യോഗത്തിൽ സെക്രട്ടറി നസീമ സാജിർ, ബാബുരാജ്, ഹാരിസ് കെ. സി, വിനോദ് കാറാട്ട് എന്നിവർ പങ്കെടുത്തു.