മയ്യിൽ:- ഒറപ്പടി അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു.
വാർഡ് മെമ്പർ ശാലിനി കെ പതാക ഉയർത്തി.പിന്നീട് രക്ഷിതാക്കളും 'വർണ്ണ കൂട്' അംഗങ്ങളും കുട്ടികളും ചേർന്ന് റാലി നടത്തി. പിന്നീട് കുട്ടികളുടെ ക്വിസ്, ഓർമ്മ പരിശോധന, ദേശഭക്തിഗാനം, ആ ഗ്യപാട്ട്, ഫാൻസിഡ്രസ്സ് എന്നീ പരിപാടികൾ നടത്തി.തുടർന്ന് മധുര പലഹാര വിതരണവും നടത്തി.
പരിപാടികൾക്ക് വർക്കർ എസ് വി ശ്രീജ സ്വാഗതവും ഉമ ജോർജ് നന്ദിയും പറഞ്ഞു.