കണ്ണാടിപ്പറമ്പ് :- അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപ്പറമ്പ് യൂണിറ്റ് ജനറൽ ബോഡി യോഗവും എൻഡോവ്മെൻ്റ് വിതരണവും യുണിറ്റ് പ്രസിഡൻറ് എൻ.ഇ. ദിലീപിൻ്റെ ഭവനത്തിൽ വച്ച് നടന്നു.
പ്രസിഡൻറ് എൻ.ഇ. ദീലീപിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടരി എം.സുധാകര മാരാരുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ SSLC,+2, Digree പരീക്ഷകളിൽ വിജയം വരിച്ച കുട്ടികൾക്ക് യൂണിറ്റ് രക്ഷാധികാരി ശ്രീ.സുബ്രഹ്മണ്യ മാരാർ എൻഡോവ്മെൻ്റ് വിതരണം നടത്തി സംസാരിച്ചു.
ആശംസകൾ അർപ്പിച്ച് ജില്ലാ ജോ. സെക്രട്ടരി വേണുഗോപാല മാരാർ, യൂണിറ്റ് ട്രഷറർ വനജ ടീച്ചർ എന്നിവർ സംസാരിച്ചു .ചായ സത്കാരത്തിന് ശേഷം നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.