കാട്ടാമ്പള്ളി:- കാട്ടാമ്പള്ളിയിൽ കട പൂർണമായും കത്തി നശിച്ചു. കാട്ടാമ്പള്ളി ടൗണിലെ സമീറിന്റെ ‘അനാർ’ കൂൾ ബാർ ആന്റ് ഫ്രൂട്സ് കടയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രാവിലെ കടയിൽ നിന്ന് പുകയുയരുന്നത് കണ്ടവർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തീയണച്ചു വെങ്കിലും കട പൂർണമായും കത്തി നശിച്ചിരുന്നു. കടയിലുണ്ടായിരുന്ന പണം, ഫർണിച്ചറുകൾ, സാധന സാമഗ്രികൾ എല്ലാം ചാരമായി.