പള്ളിപ്പറമ്പ്:- പെരുമാച്ചേരി (പള്ളിപ്പറമ്പ്) ഗവ എൽ പി സ്കൂളിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രധാന അദ്ധ്യാപിക ജലജ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പള്ളിപ്പറമ്പിൽ സ്വാതന്ത്ര്യ ദിന ആഘോഷ റാലി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി ടി എ പ്രസിഡണ്ട് കെ പി മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. മുൻ പിടിഎ പ്രസിഡണ്ട് കെ പി അബ്ദുൽ മുനീർ, പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് ചേലേരി, രൻജിത്ത് മാസ്റ്റർ, പ്രസംഗിച്ചു. പ്രാധാന അധ്യാപിക ജലജ ടീച്ചർ സ്വാഗതവും, സുനിത ടീച്ചർ നന്ദിയും പറഞ്ഞു.