അനുസ്മരണ സംഗമം നടത്തി


കക്കാട്:-
സെപ്റ്റംബർ പതിനെട്ടിനു തളിപ്പറമ്പ് നാടുകാണി അൽ മഖറിൽ നടക്കുന്ന കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാരുടെ നാലാം ആണ്ടിനോടനുബന്ധിച്ചു അനുസ്മരണ സംഗമം സംഘടിപ്പിച്ചു. 

കക്കാട് താജുൽ ഉലമ സ്ക്വയറിൽ നടന്ന പരിപാടിയിൽ മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് വിഷയാവതരണം നടത്തി. മുസമ്മിൽ ചൊവ്വ, ശറഫുദ്ധീൻ സഖാഫി, റഊഫ് തഖ്വപള്ളി, നദീർ മാ മാടപ്പുര എന്നിവർ സംസാരിച്ചു.

Previous Post Next Post