മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാഘോഷം നടത്തി.ഘോഷയാത്ര,കർഷകരെ ആദരിക്കൽ, കാർഷിക സംവാദം എന്നിവ നടന്നു.
കർഷക ദിന ഘോഷയാത്ര മയ്യിൽ കൃഷിഭവൻ പരിസരത്തുനിന്ന് ആരംഭിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു.പി ശോഭ ഉദ്ഘാടനവും കർഷകരെ ആദരിക്കൽ ചടങ്ങും നിർവഹിച്ചു.മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ന അധ്യക്ഷത വഹിച്ചു.
മുതിർന്ന കർഷകനായ ചെറുപഴശ്ശിയിലെ വയലോറ കുമാരൻ, മയ്യിലെ വി.രാജൻ നമ്പ്യാർ,പച്ചക്കറി കർഷകനായ ഇരുവാപ്പുഴ നമ്പ്രത്തെ പി പി. ശ്രീധരൻ, എസ്. സി വിഭാഗത്തിലെ കർഷകൻ മുല്ലക്കൊടിയിലെ എ. കൃഷ്ണൻ, വനിതാ കർഷക ചെറുപഴശ്ശിയിലെ സി.രാധ, കർഷക തൊഴിലാളി മയ്യിലെ ടി. ശ്യാമള, കുട്ടി കർഷക കയരളത്തെ അർച്ചന, നാളികേര കർഷകൻ മുല്ലക്കൊടിയിലെ അബ്ദുള്ള കെ.പി, യുവകർഷകൻ വേളത്തെ മനോജ്.വി, മികച്ച നെൽ കർഷകൻ മേച്ചേരിയിലെ കെ.സി ജനാർദ്ദനൻ നമ്പ്യാർ,മികച്ച സമ്മിശ്ര കർഷകൻ ആർ. നാരായണൻ നമ്പ്യാർ, മികച്ച ക്ഷീരകർഷകൻ മയ്യിലെ രാജേഷ് ടി.സി എന്നിവരെ ആദരിച്ചു.
മികച്ച പാടശേഖരമായ കണ്ടക്കൈ പടിഞ്ഞാറ് പാടശേഖരത്തെയും , മികച്ചകർഷക ഗ്രൂപ്പായ അരിമ്പ്ര കർഷക ഗ്രൂപ്പിനെയും ആദരിച്ചു.
കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംഗ് ജിതേഷ് സി.വി കർഷകസംവാദം നയിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജനി എൻ. വി,മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി രാമചന്ദ്രൻ,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ കെ.പി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന എം. വി,മയ്യിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഒ.പ്രഭാകരൻ, മയ്യിൽ സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റ് എ ബാലകൃഷ്ണൻ, മയ്യിൽ കാനറ ബാങ്ക് മാനേജർ ഷിജു സി കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ബാലൻ, എൻ.കെ രാജൻ, കെ സുരേഷ്, കെ പി ശശിധരൻ, എം അസൈനാർ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസർ മോഹനൻ പി.വി നന്ദി പറഞ്ഞു.