മയ്യിൽ :- കണ്ണൂർ കലാഗൃഹ ഏർപ്പെടുത്തിയ "നടന മയൂരി " പുരസ്ക്കാരം കരസ്ഥമാക്കിയ മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം നൃത്താധ്യാപകൻ മനോജ് കല്ല്യാടിനെ ചിലമ്പൊലിയിൽ ആദരിച്ചു. പഞ്ചായത്ത് മെമ്പർ ഇ.എം.സുരേഷ് ബാബു ഉപഹാരം സമർപ്പിച്ചു. എം.വി. കുഞ്ഞിരാമൻ ആധ്യക്ഷ്യം വഹിച്ചു. രവി നമ്പ്രം , പൂർണിമ ടീച്ചർ എന്നിവർ സംസാരിച്ചു.
രക്ഷാകർത്തൃ സമിതി ഭാരവാഹികളായി പൂർണിമ ടീച്ചർ (പ്രസിഡണ്ട് ) പി.ആർ. രമ്യ (വൈ: പ്രസി) രവി നമ്പ്രം (സെക്രട്ടരി ) രജനി. പി.ഇ. (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.