തളിപ്പറമ്പ :- വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരേ പ്രൈമറി തലം മുതൽ തന്നെ ബോധവത്കരണം വേണമെന്നും ജില്ലാ ഭരണ കുടവും പോലീസും ജന പ്രതിനിധികളും കൈകോർത്തു ആവശ്യമായ ബോധവൽക്കരണം നടത്തണമെന്നും ഇന്ത്യൻ നാഷണൽ ലീഗ് തളിപ്പറമ്പ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.സെപ്റ്റംബർ 8ആം തിയതി മണ്ഡലം സമ്മേളനം നടത്താൻ തീരുമാനിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സകരിയ കമ്പിൽ അധ്യക്ഷത വഹിച്ചു . മുസാൻകുട്ടി കുറുമത്തൂർ, അഷ്‌റഫ് കയ്യാങ്കോട്, മഹമൂദ് തളിപ്പറമ്പ, ഹാഫീൽ ചെലേരി തുടങ്ങിയവർ പ്രസംഗിച്ചു .ജനറൽ സെക്രെട്ടറി അഷ്‌റഫ് മാസ്റ്റർ സ്വാഗതവും മുഹമ്മദ് ടി കെ നന്ദിയും പറഞ്ഞു.