തായംപൊയിൽ എ എൽ പി സ്കൂൾ , സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു


മയ്യിൽ:- തായംപൊയിൽ എ എൽ പി സ്കൂൾ , സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ്സ് കെ വി ഗീത ടീച്ചർ പതാക ഉയർത്തി.

 പഞ്ചായത്തംഗം എം ഭരതൻ ഉദ്ഘാടനം ചെയ്തു. എം വി സുമേഷ് അധ്യക്ഷത വഹിച്ചു. കെ സി ശ്രീനിവാസൻ , സി വി ഗോപാലൻ, ടി ജിജി, കെ പി അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.  

വി ആർ ഇല്യാസ് നയിച്ച മാജിക് ഇല്യൂഷൻ, സ്വാതന്ത്ര്യ ദിന റാലി, സ്വാതന്ത്ര്യ ഗീതങ്ങൾ, സ്വാതന്ത്ര്യ ക്വിസ്, പ്രസംഗ മത്സരം എന്നിവ അരങ്ങേറി.



Previous Post Next Post