കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും ദീർഘകാലം കെ.എസ്.ടി.എ യുടെ നേതാവും സയൻസ് ക്ലബ്ബ് സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി.മനോജ് മാഷ് അനുസ്മരണ പൊതുയോഗം കണ്ണാടിപ്പറമ്പ ദേശസേവ യു.പി.സ്കൂളിൽ വച്ചു നടന്നു .
കെ.എസ്.ടി.എ പാപ്പിനിശ്ശേരി ഉപജില്ലാ സെക്രട്ടറി ഇ. പി വിനോദ്കുമാർഅധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ പ്രസിഡന്റ് യു.കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.കെ .വി .സുമേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്ത അനുസ്മരണ സമ്മേളനത്തിൽ
കെ.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ ,കെ.ബൈജു സി.പി.എം കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ.എസ്.ടി എ .സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.സി.മഹേശൻ പി.അജിത കെ.പ്രകാശൻ എ.വി.ജയചന്ദ്രൻ മൊടപ്പത്തി നാരായണൻ , മുഹമ്മദ് ,കാണി കൃഷ്ണൻ
പി.വി.രാജീവൻ തുടങ്ങിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്.ടി.എ.നാറാത്ത് ബ്രാഞ്ച് സെക്രട്ടറി എ.വി.ശ്രീജിത്ത് ചടങ്ങിന് നന്ദി പറഞ്ഞു.