MDMA യുമായി ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ യുവാവ് പിടിയിൽ



ശ്രീകണ്ഠപുരം :- MDMA യുമായി ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ യുവാവ് പിടിയിൽ.

ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺകുമാർ കെ യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്  ചെങ്ങളായി ചുഴലിയിൽ വച്ച്  സ്കൂട്ടിയിൽ വരികയായിരുന്ന പുത്തൻപുരയിൽ ഷബീർ എന്നയാളിൽ നിന്നും നിന്നും മാരക ലഹരി വസ്തുവായ  0.326 ഗ്രാം MDMA കണ്ടെടുത്തത്.പ്രതിക്കെതിരെ NDPS കേസ് എടുത്തിട്ടുണ്ട്.

 പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രത്നാകരൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ രാജേഷ് കെ, സുരേഷ് കെ വി ,അബ്ദുൾ ലത്തീഫ് വി, സി ഇ ഒ മാരായ പ്രദീപ് കുമാർ സി, സുദീപ് ടി.പി, ഡ്രൈവർ പുരുഷോത്തമൻ കെ വി എന്നിവർ പങ്കെടുത്തു.

Previous Post Next Post