മയ്യിൽ:- ഈ വർഷത്തെ ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ Dr ഐ ഭവദാസൻ നമ്പൂതിരി നിർവ്വഹിച്ചു.
മയ്യിൽ ഇടൂഴി ഇല്ലം അങ്കണത്തിൽ വർഷങ്ങളായി നടന്ന് വരുന്ന നവരാത്രി സാംസ്കാരികോത്സവത്തിന്റെ ഈ വർഷത്തെ പരിപാടി പ്രശസ്ത സാഹിത്യകാരൻ ശ്രീ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവ്വഹിക്കും.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പ്രമുഖ കലാ-സാഹിത്യ- സാംസ്കാരിക-സാമുഹ്യ നായകർ പങ്കെടുക്കും.