മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ മത്സരങ്ങൾ നടത്തി. ഗീത അജിത്ത്, അനുലഷ്മി, അർച്ചന, നിത, ജന്യ, ശ്രീനന്ദ, അതിഥി, ദിയ തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയികളായി.
മുതിർന്ന പത്രലേഖകനും എഴുത്തുകാരനുമായ രാധാകൃഷ്ണൻ പട്ടാന്നൂർ സമ്മാനദാനം നിർവഹിച്ചു. പി.ദിലീപ് കുമാർ ,പി.കെ നാരായണൻ, കെ.വി യശോദ ടീച്ചർ എന്നിവർ മത്സരം നിയന്ത്രിച്ചു.ചടങ്ങിൽ കെ.കെ ഭാസ്കരൻ (പ്രസി.സി ആർ സി) അദ്ധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ(സെക്ര. സി ആർ സി ) സ്വാഗതവും കെ.സജിത നന്ദിയും പറഞ്ഞു.