കുറ്റ്യാട്ടൂർ :- "അതീവസുരക്ഷ, അപകടമോചനം " എന്ന സന്ദേശമുയർത്തി പഴശ്ശി പൊതുജന വായനശാല ആർട്സ് &സ്പോർട്സ് ക്ലബ് മണിയിൻകീൽ - പഴശ്ശി റോഡിൽ റോഡ് സുരക്ഷാ മിറർ സ്ഥാപിച്ചു.
ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. ശ്രീവത്സൻ ടി ഒ, സദാനന്ദൻ വാരക്കണ്ടി, സുഭാഷ് ടി കെ, പി വി കരുണാകരൻ, രഞ്ജിത്ത് എം, പ്രസാദ് എൻ, രമേശൻ എം വി, ഉണ്ണികൃഷ്ണൻ പാലക്കൽ എന്നിവർ നേതൃത്വം നൽകി.
മണിയിൻകീൽ - പഴശ്ശി റോഡിലെ മറ്റ് അപകടസാധ്യത ഉള്ള എല്ലാ വളവുകളിലും ഇത്തരം മിറർ സ്ഥാപിക്കാനുള്ള നിലപാടിലാണ് വായനശാല ഭാരവാഹികൾ.