തളിപ്പറമ്പ്:- കുറ്റിക്കോലിൽ ബസ് തട്ടി ബൈക്ക് യാത്രക്കാരൻ ചുഴലി കൊള്ളയാട്ടെ ആഷിത് മരിച്ച സംഭവത്തിൽ മാധവി ബസ് ഡ്രൈവർ അറസ്റ്റിൽ. മാലൂർ ചെന്നക്കണ്ടം ജിഷ നിവാസിൽ വി.വി. ജിജേഷിനെ(39)യാണ് പോലീസ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തു.
ദേശീയപാതയിലുൾപ്പെടെ ബസ് തട്ടി യാത്രക്കാർ മരിക്കാനിടായായ സംഭവങ്ങൾ അടുത്തകാലത്തായി കൂടിവരുന്നതായാണ് പോലീസിന്റെ വിലയിരുത്തൽ. അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരേ കടുത്ത നടപടികളെടുക്കാനാണ് പോലീസിന്റെ തീരുമാനം.