നണിയൂർ :- പോഷൻ അഭിയാന്റെ ഭാഗമായി നണിയൂർ എ എൽ പി സ്കൂളിൽ 'പോഷകാഹാരവും ആരോഗ്യവും' എന്ന വിഷയത്തെ അധികരിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചേലേരി PHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അനീഷ് ബാബു ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സംഗീത കെ.സി സ്വാഗതവും മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി പ്രജിന. കെ നന്ദിയും പറഞ്ഞു.