നാറാത്ത്: ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിന് തീപ്പിടിച്ചു. ഇന്ന് വൈകുന്നേരം 5:20 ഓടെയാണ് സംഭവം, കമ്പിൽ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കമാൽ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.
സംഭവസമയത്ത് കമാലിൻ്റെ മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായത്. മകന് അൽപ്പം മാനസീകാ സ്വാസ്ത്യം ഉണ്ടെന്ന് നാട്ടുകാർ അറിയിച്ചു തീപ്പിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു മുറിയിലുള്ള മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.