വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സാംസ്കാരിക കേരളം എന്ന മുദ്രാവാക്യമുയർത്തി സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു


മയ്യിൽ :-
വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സാംസ്കാരിക കേരളം എന്ന മുദ്രാവാക്യമുയർത്തി പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എൻ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.

ഇ.പി രാജഗോപാലൻ എം കെ മനോഹരൻ , നാരായണൻ കാവുമ്പായി, ടി.പി വേണുഗോപാലൻ, ശൈലജ തമ്പാൻ , ടി.പി നിഷ എ.അശോകൻ ,കെ ലക്ഷ്മണൻ , ടി.ആർ ചന്ദ്രൻ , രതീശൻ ചെക്കികുളം ,വത്സൻ കൊളച്ചേരി പ്രസംഗിച്ചു.

വിനോദ് കെ. നമ്പ്രം സ്വാഗതവും , ഗിരീഷ് കുടുവൻ നന്ദിയും പറഞ്ഞു.



Previous Post Next Post