മയ്യിൽ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി യുടെ കീഴിൽ 'മയ്യിൽ വെസ്റ്റ് വായനാ കൂട്ടം' രൂപീകരിച്ചു


മയ്യിൽ:-
മയ്യിൽ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി യുടെ കീഴിൽ രണ്ടാമത്തെ വായനാ കൂട്ടമായ " മയ്യിൽ വെസ്റ്റ് വായനാ കൂട്ട "ത്തിന്റെ ഉൽഘാടനം ഗ്രന്ഥശാലാ പ്രവർത്തക സമിതി അംഗം കെ.കെ.രാമചന്ദ്രന്റെ വീട്ടുമുറ്റത്ത് സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ പി.കെ.നാരായണൻ ഉൽഘാടനം ചെയ്തു. വായന മരിച്ചു കൊണ്ടിരിക്കുന്നു എന്ന പ്രചരണം ശരിയല്ലെന്നും, ഒരു കാലത്ത് ഗ്രന്ഥശാലകളിൽ നിന്ന് മാത്രം വായിക്കുന്ന ദിനപത്രങ്ങളും പുസ്തകങ്ങളും ഭൂരിഭാഗം വീടുകളിലും ഇന്ന് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീമതി.ആർ. ശ്രീലതയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ.വി.ആർ. കൃഷ്ണയ്യരുടെ  "മരണാനന്തര ജീവിതം" എന്ന പുസ്തകം ശ്രീമതി.കെ.ഒ.ജ്യോതി അവതരിപ്പിച്ചു. ശാസ്ത്ര സാംസ്ക്കാരിക മേഖലയിൽ മുന്നിട്ടു നിൽക്കുന്ന നമുക്ക് പുസ്തകത്തിലെ പല പരാമർശങ്ങളോടും വിയോജിപ്പ് ഉണ്ടെങ്കിലും വായനാഭിരുചി വളർത്താൻ പുസ്തകം സഹായിക്കുമെന്ന് ജ്യോതി പറഞ്ഞു. കെ.വി. യശോദ ടീച്ചർ, സി.സി. ഓമന, പി.വി. ശാരദ, ഒ.വി.വിനോദിനി, കെ.സജിത, വി.കെ. ജ്യോതി, ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ, എന്നിവർ സംസാരിച്ചു.ആർ.ടി. ലീല സ്വാഗതവും, കെ. ബിന്ദു നന്ദിയും പറഞ്ഞു.

Previous Post Next Post