കണ്ണൂർ:- തീവണ്ടിക്കുനേരേയുണ്ടായ കല്ലേറിൽ കുടുംബത്തോടൊപ്പം സ്ലീപ്പർകോച്ചിൽ യാത്രചെയ്യുകയായിരുന്ന പെൺകുട്ടിക്ക് തലയ്ക്ക് പരി. കോട്ടയം സ്വദേശി കീർത്തനയ്ക്കാണ് (12) മുറിവേറ്റത്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിനു(16348) നേരേ കണ്ണൂർ സൗത്തിനും എടക്കാടിനും ഇടയിലാണ് കല്ലേറുണ്ടായത്. പെൺകുട്ടിയെ തലശ്ശേരി സ്റ്റേഷനിൽ ഇറക്കി മിഷൻ ഹോസ്പിറ്റലിൽ ശുശ്രൂഷ നൽകി. ശേഷം മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ കോട്ടയത്തേക്ക് യാത്ര തുടർന്നു.
അമ്മ രഞ്ജിനി, അമ്മൂമ്മ വിജയകുമാരി എന്നിവർക്കൊപ്പമാണ് മംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് കീർത്തന തീവണ്ടിയിലെ എസ്-10 കമ്പാർട്ട്മെന്റിൽ യാത്രചെയ്തിരുന്നത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കല്ലേറ്.
ടിക്കറ്റ് പരിശോധകനും തലശ്ശേരി സ്റ്റേഷൻ അധികൃതരും ചേർന്നാണ് കുട്ടിയെ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചത്