കൊളച്ചേരി: - ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൻ്റെയും കൊളച്ചേരി സെൻട്രൽ അങ്കണവാടിയുടെയും ബട്ടർ ഫ്ലൈ ഗാർഡൻ പ്രീ സ്കൂളിൻ്റെയും ഇത്തവണത്തെ ഓണാഘോഷം 'പൂപ്പൊലി' നാടിൻ്റെ ഉത്സവമായി മാറി.
ഓണക്കളികൾ, ഘോഷയാത്ര, പുലികളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കു ചേർന്നു.അമ്മമാർക്കായി നടന്ന കമ്പവലി മത്സരം ആവേശകരമായി.മാവേലിയെ വാദ്യമേളങ്ങളോടെയും ആർപ്പോ വിളികളോടെയും വരവേറ്റ് ആനയിച്ചു.
സോഷ്യൽ മീഡിയയിലൂടെ കണ്ണൂർ ഭാഷയെ ലോകമെങ്ങുമെത്തിച്ച നിധിന ധനജ് വിശിഷ്ടാതിഥിയായി.പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ അധ്യക്ഷനായി. മുൻ പ്രധാനാധ്യാപിക സി.കമലാക്ഷി ടീച്ചർ, സി.ഗീത ടീച്ചർ എന്നിവർ സമ്മാനവിതരണം നടത്തി. എസ്. എസ്. ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, കെ.വി.ശങ്കരൻ, മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ്, ടി.മുഹമ്മദ് അഷ്റഫ്, വി.വി. രേഷ്മ, ഇ.എ.റാണി, പി.പി.സരള, കെ.രമ്യ തുടങ്ങിയവർ ആശംസകൾ നേർന്നു.പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതവും കെ.ശിഖ നന്ദിയും പറഞ്ഞു. കുട്ടികളും അമ്മമാരും ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായി.