മയ്യിലിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

 


മയ്യിൽ:-തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡൈവിനോട് അനുബന്ധിച്ച് മയ്യിൽ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ 20 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി.

മയ്യിൽ നിരത്തുപാലം, ഇരുവാപ്പുഴ നമ്പ്രം എന്നീ സ്ഥലങ്ങളിൽ വച്ചാണ്  സുരേഷ്, രജക് അലി എന്നിവർ പിടിയിലായത്.

Previous Post Next Post