കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ വളപട്ടണത്ത് വൻ കഞ്ചാവ് വേട്ട; കുറ്റ്യാട്ടൂർ സ്വദേശി പിടിയിൽ


കണ്ണൂർ :-
കണ്ണൂർ -  തളിപ്പറമ്പ് ദേശീയപാതയിൽ വളപട്ടണത്ത് വച്ച് 10 .100 കിലോ കഞ്ചാവുമായി കുറ്റ്യാട്ടൂർ പളളിയത്ത് സ്വദേശി പിടിയാൽ .  പള്ളിയത്ത് സ്വദേശിയായ കെ.കെ മൻസൂറാണ് പോലീസ് പിടിയിലായത്.

 യുവാൾക്ക് ഇടയിൽ കഞ്ചാവ്  മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന ഡീലർ ആണ് മൻസൂർ. കണ്ണൂർ ജില്ലയ്ക്ക്  പുറമേ കാസർഗോഡ് , കോഴിക്കോട് ജില്ലയിലും മൻസൂർ കഞ്ചാവ് വിൽപ്പന നടത്താറുണ്ട്. ഒരാഴ്ചയായി ഇയാളെ എക്സൈസ് സംഘം  നിരീക്ഷിച്ചു വരികയായിരുന്നു.  മുൻമ്പും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന്  മൻസൂറിന്റെ പേരിൽ NDPS കേസ് ഉണ്ട്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിൽ ആയത്.

  കണ്ണൂർ റെയിഞ്ച്  എക്സൈസ് ഇൻസ് പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തൽ ആയിരുന്നു പരിശോധന.

Previous Post Next Post