കൊളച്ചേരി പഞ്ചായത്ത് കൃഷി ഭവൻ സംഘടിപ്പിക്കുന്ന ഓണ ചന്ത നാളെ മുതൽ

 


കൊളച്ചേരി:-കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും  ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി കർഷക ചന്ത നാളെ  മുതൽ 07/09/2022 വരെ കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് സമീപം നടക്കും. കർഷക ചന്തയുടെ ഉദ്ഘാടനം നാളെ ഞായറാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അബ്ദുൾ മജീദ് കെ.പി നിർവഹിക്കുന്നതാണ്.   വിഷരഹിത നാടൻ  പച്ചക്കറികൾ 30% വിലക്കുറവിൽ കർഷക ചന്തയിൽ ലഭിക്കുന്നതാണ്.

Previous Post Next Post