ഇന്ന് 2022 സെപ്തംബര് 25 ; എഫ് ഐ പി (ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ) നിലവിൽ വന്ന തീയതിയാണ് സെപ്റ്റംബർ 25.
2009 ൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വേൾഡ് കോൺഗ്രസ് ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ ഈ ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (എഫ് ഐ പി) മുന്നോട്ടുവച്ച നിർദേശ്ശമായിരുന്നു സെപ്തംബര് 25 ‘ലോക ഫാർമസിസ്റ്റ് ദിനം” ആയി ആചരിക്കാമെന്നത്. ഇസ്താംബൂളിൽ ചേർന്ന കൗൺസിൽ ഈ നിർദേശ്ശത്തെ ഐഖ്യകണ്ഡേന അംഗീകരിക്കുകയും 2010 മുതൽ അന്താരാഷ്ട്ര തലത്തിലും 2013 മുതൽ ഇന്ത്യയിലും എല്ലാ വർഷവും സെപ്തംബര് 25 ലോക ഫാർമസിസ്റ്റ് ദിനം” ആയി ആചരിച്ചുപോരുകയുമാണ് .
ഫാർമസികളിലേക്കും ആരോഗ്യത്തിന്റെ കാര്യത്തിൽ അവ നൽകുന്ന നല്ല നേട്ടങ്ങളിലേക്കും ശ്രദ്ധ ആകർഷിക്കുക എന്നതും ലോകത്തിന്റെ എല്ലാ കോണുകളിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫാർമസിസ്റ്റിന്റെ പങ്ക് പ്രോത്സാഹിപ്പിക്കുകയും വാദിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും ആണ് ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ വിജയത്തിനായിപങ്ക് ചേരാൻഎല്ലാ അംഗങ്ങളേയും (എഫ് ഐ പി) പ്രോത്സാഹിപ്പിക്കുന്നു.
ഇന്ന് 4 ദശലക്ഷത്തിലധികം ഫാർമസിസ്റ്റുകളെയും ഫാർമസ്യൂട്ടിക്കൽ ശാസ്ത്രജ്ഞരെയും പ്രതിനിധീകരിക്കുന്ന ആഗോള സ്ഥാപനമാണ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (എഫ് ഐ പി).
ലോകത്തിന്റെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്ന ഈ സംഘടന 1948 മുതൽ ലോകാരോഗ്യ സംഘടനയുമായി ഔദ്യോഗിക ബന്ധം പുലർത്തുന്ന ഒരു സർക്കാരിതര സംഘടനയാണ് .
ഓരോ വർഷവും ലോകാരോഗ്യത്തിനായി ഓരോ മുദ്രാവാക്യവുമായാണ് ഈ ദിനം ആചരിക്കാറുള്ളത് .
2010 ആദ്യ ലോക ഫാര്മസിസ്റ്റ് ദിന മുദ്രാവാക്യം -
“ Safety first with Medicines , ask your Pharmacist ”
“ആദ്യം മരുന്നുകളുടെ സുരക്ഷ , നിങ്ങളുടെ ഫാർമസിസ്റ്റ്
നെ ചുമതലപ്പെടുത്തുക “എന്നതായിരുന്നു--എങ്കിൽ
2021 വർഷത്തെ മുദ്രാവാക്യം
“ Pharmacy: Always trusted for Your health “
"ഫാർമസി:നിങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും വിശ്വസനീയം"
എന്നായിരുന്നു .
എന്നാൽ വീണ്ടും ഈ 2022 ൽ ലോക ഫർമസിസ്റ്റ് ദിനം ആചരിക്കുന്നത് വിശാലമായ ഒരു തീം നോട് കൂടിയാണ്.
“Pharmacy united in action for a healthier world”
"ആരോഗ്യകരമായ ഒരു ലോകത്തിനായി ഫാർമസി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു".
ഈ വർഷത്തെ തീം ലോകമെമ്പാടുമുള്ള ആരോഗ്യത്തിൽ ഫാർമസിയുടെ
ഗുണപരമായ സ്വാധീനം കാണിക്കാനും പ്രൊഫഷനിൽ - തൊഴിലിൽ കൂടുതൽ ഐക്യദാർഢ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഫാർമസി പ്രൊഫഷനിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള സഹപ്രവർത്തകരെ കാമ്പെയ്‌നിൽ പങ്കെടുപ്പിക്കാനും സംഘർഷങ്ങൾ, വ്യത്യസ്ത രാഷ്ട്രീയം, സംസ്‌കാരങ്ങൾ, സാമ്പത്തിക അസമത്വം എന്നിവ പരിഗണിക്കാതെയും അതിനെ അതിജീവിച്ച് ആരോഗ്യത്തിനായി നമ്മൾ എങ്ങനെ ഐക്യപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തെ കാണിക്കാനും ഈ വർഷത്തെ തീം ആഹ്വാനം ചെയ്യുന്നു.
ഫാർമസിസ്റ്റാണ് പൊതു സമൂഹത്തിനു ഏറ്റവും പ്രാപ്യമായ ആരോഗ്യ പരിപാലന വിദഗ്ധൻ (ആരോഗ്യ സംരക്ഷണ പ്രൊഫഷണൽ) ഉദാഹരണത്തിന്: യുഎസ്എയിൽ 90 ശതമാനത്തിലധികം ആളുകളും ഒരു ഫാർമസിസ്റ്റിന്റെ 5 മൈൽ പരിധിയിലാണ് താമസിക്കുന്നത്.
ആളുകൾക്ക് അവരുടെ മരുന്നുകളിൽ നിന്ന് ഏറ്റവും മികച്ചത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫാർമസിസ്റ്റ് അവരുടെ വിശാലമായ അറിവും അതുല്യമായ വൈദഗ്ധ്യവും ഉപയോഗിക്കുന്നു.
ലോകമെമ്പാടും 4- ദശലക്ഷത്തിലധികം ഫാർമസിസ്റ്റുകളുണ്ട്.ഇവരിൽ 78 ശതമാനവും സ്ത്രീകളാണ് എന്നതും ശ്രെദ്ധേയമാണ് .
ഫാർമസിസ്റ്റുകൾ രോഗികൾക്ക് മാത്രമല്ല, പല ആരോഗ്യപരിപാലന വിദഗ്ധർക്കും അറിവിന്റെയും ഉപദേശത്തിന്റെയും വിശ്വസനീയമായ ഉറവിടമാണ്.
ആളോഹരി മരുന്ന് ചെലവ് 2567 രൂപയായി ഉയർന്ന കേരളമാണ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം ഈ അടുത്ത്- 2002 ആഗസ്റ്റിൽ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക ഫാര്മസിസ്റ്റ് ദിനം ആചരിക്കുന്നത് എന്നത് ഏറെ ശ്രദ്ധയാകാർഷിക്കുന്നു .
കാരണം --
മരുന്ന് എന്താണ് എന്ന് കേരളം പഠിച്ചിട്ടില്ല എന്ന സത്യം ഊട്ടിയുറപ്പിക്കുന്ന ഈ വെളിപ്പെടുത്തലിന്റെ തിരിച്ചറിവിൽ സ്വയം ചികിത്സയും അതിലെ അപകടവും ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
സുരക്ഷിതമായ ഔഷധ സമ്പ്രദായങ്ങൾ ഉറപ്പാക്കുന്നതിൽ ഫാർമസിസ്റ്റുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട് എന്ന വേൾഡ് ഹെൽത്ത്ഓർഗനൈസേഷന്റെ കണ്ടെത്തലിൽ ഈ വർഷം സെപ്റ്റംബർ 17 “ ലോക രോഗീ ദിന” ത്തിനായി തിരഞ്ഞെടുത്ത തീം
മരുന്ന് സുരക്ഷയാണ്,
ദോഷം കൂടാതെയുള്ള മരുന്ന്. -- ഹാനിയില്ലാത്ത മരുന്ന്'
( Medication safety, with the slogan 'Medication Without Harm'. )
എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്…
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അത്രയധികം വിശ്വാസം അർപ്പിച്ചിരിക്കുന്ന ഹെൽത്ത് പ്രൊഫഷണൽസ് ആണ് ഫാർമസിസ്റ്റ്മാർ എന്നത് തികച്ചും അഭിമാനകരമാണ്...
ഫാർമസിസ്റ്റുകളും ഫാർമസ്യൂട്ടിക്കൽ സയന്റിസ്റ്റുകളും ഫാർമസി അധ്യാപകരും എങ്ങനെയാണ് ലോകമെമ്പാടുമുള്ള ആളുകളെ ആരോഗ്യമുള്ളവരാക്കുന്നതെന്ന് എന്ന തിരിച്ചറിവോടെ ഈ ലോകം മുഴുവൻ ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിന ഔദ്യോഗിക കാമ്പെയ്‌നെ പിന്തുണയ് ക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ടും, സ്വയം ചികിത്സയും, അതിലെ അപകടവും നാളെ ഫർമസിസ്റ്റുമാരുടെ സേവനമികവിന്റെ അനുഭവത്തിൽ തിരിച്ചറിഞ്ഞു അംഗീകരിച്ച്, അവർ നൽകുന്ന അറിവിലും വിശ്വസിച്ച് ജീവൻ രക്ഷാ ഉപാധികളായി മാത്രം മരുന്നുകൾ ഉപയോഗിക്കുകയും, മരുന്നുകളുടെ ദുരുപയോഗത്തിൽ നിന്നും മുക്തമാവു കയും ചെയ്യുന്ന ഒരു ജനസമൂഹത്തെ ഈ നാടിന്റെ, ലോകത്തിന്റെ സമ്പത്താക്കി മാറ്റാൻ ഓരോ ഫാര്മസിസ്റ്റിനും കഴിയട്ടെ എന്ന് ഓർമ്മിപ്പിച്ചു കൊണ്ടും …ആരോഗ്യകരമായ പുലരിക്കായി……………….
എല്ലാ ഫാർമസിസ്റ്റുകളെയും അഭിനന്ദിച്ചുകൊണ്ട് ഫാർമസിസ്റ്റുകളുടെ ഈ ദിനത്തിന് ആശംസകൾ നേരുന്നു..
സരസ്വതി. കെ
ഫാർമസിസ്റ്റ്, ഫാമിലി വെൽഫെയർ സ്റ്റോർ, കണ്ണൂർ
( സംസ്ഥാന സെക്രട്ടറി,കേരളാ ഗവൺമെൻ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ)