വനിത സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

 


മയ്യിൽ:-മയ്യിൽ അവളിടം യുവതി ക്ലബ്‌, മയ്യിൽ ഗ്രാമപഞ്ചായത്ത്‌, ജനമൈത്രി പോലീസ് മയ്യിൽ, വേളം പൊതുജന വായനശാല, എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള സ്വയം പ്രതിരോധപരിശീലന ക്യാമ്പ് മയ്യിൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ടി. പി. സുമേഷ് ഉദ്ഘാടനം ചെയ്തു.മയ്യിൽ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി. വി. അനിത അധ്യക്ഷത വഹിച്ചു.മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീ. കെ. ബിജു, ശ്രീമതി. കെ.വി.സതീദേവി, വേളം പൊതുജന വായനശാല  പ്രസിഡന്റ് ശ്രീ.കെ.മനോഹരൻ, കുടുംബശ്രീ സി. ഡി. എസ്. ചെയർപേഴ്സൺ ശ്രീമതി. വി. പി. രതി എന്നിവർ സംസാരിച്ചു.

അവളിടം യുവതി ക്ലബ്‌ സെക്രട്ടറി ശ്രീമതി എം. വി. രേഷ്മ സ്വാഗതവും, ക്ലബ്‌ വൈസ്പ്രസിഡന്റ് ശ്രീമതി. യു. ഭവിത നന്ദിയും പറഞ്ഞു.വനിത പോലീസ് ഓഫീസർ മാരായ ശ്രീമതി സറീന, മഹിത, സൗമ്യ, ഷംസീറ, മയ്യിൽ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ശ്രീ. കെ. രമേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Previous Post Next Post