എലിസബത്ത് രാജ്ഞി അന്തരിച്ചു

 


ബ്രിട്ടൻ:-എലിസമ്പത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 

കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1926 ഏപ്രില്‍ 21-നാണ് രാജ്ഞിയുടെ ജനനം. ആല്‍ബര്‍ട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ല്‍ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേ‍ര്‍‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002ല്‍ രാജഭരണത്തിന്‍റെ സുവ‍‍ര്‍ണ ജൂബിലിയാഘോഷിച്ചു. 2012ല്‍ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015ല്‍ വിക്ടോറിയയുടെ റെക്കോ‍ര്‍ഡ് മറികടന്നു. അയര്‍ലന്‍റ് സന്ദര്‍ശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി

Previous Post Next Post