കൊളച്ചേരി :- സപ്തംബർ 16, 17, 18 തീയ്യതികളിലായി പയ്യന്നൂരിൽ വെച്ച് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊളച്ചേരി വില്ലേജിലെ വിവിധ യൂണിറ്റുകളിൽ പതാക ദിനം ആഘോഷിച്ചു.
ചെറുക്കുന്നിൽ ജില്ലാ കമ്മിറ്റി അംഗം എം.ദാമോദരൻ പെരുമാച്ചേരിയിൽ കൊളച്ചേരി വില്ലേജ് സെക്രട്ടറി കെ.പി സജീവൻ , കൊളച്ചേരി പറമ്പിൽ വില്ലേജ് പ്രസിഡന്റ് എം. രാമചന്ദ്രൻ , കരിങ്കൽ കുഴിയിൽ പി.പി. കുഞ്ഞിരാമൻ എന്നിവർ പതാക ഉയർത്തി.