തളിപ്പറമ്പ്:- ഡി പി എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 25 ഗ്രാം കഞ്ചാറമ്പ്വുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ .
വെസ്റ്റ് ബംഗാൾ സ്വദേശി ഷേക്ക് സന്തുവാണ് പിടിയിലായത്. എക്സൈസ് സംഘം ബാവുപ്പറമ്പ - കോൾ മൊട്ട ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ പൂവത്തും കുന്ന് എന്ന സ്ഥലത്ത് വെച്ചാണ് 25 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവരും ഉണ്ടായിരുന്നു.