ആഭ്യന്തര ടൂറിസം പദ്ധതികൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം - മന്ത്രി പി എ മുഹമ്മദ് റിയാസ്

പുല്ലൂപ്പി കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു


കണ്ണാടിപ്പറമ്പ് :- ആഭ്യന്തര ടൂറിസം പരിപോഷിപ്പിക്കുന്നതിനാണ് സർക്കാറിൻ്റെ പ്രഥമ പരിഗണനയെന്നും അതിനായി പൂലൂപ്പി കടവ് പദ്ധതികൾ പോലെയുള്ള പദ്ധതികൾ കണ്ടെത്തി സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കാൻ സർക്കാർ മുൻതൂക്കം നൽകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പുല്ലൂപ്പി കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

വടക്കേ മലബാറിൻ്റെ ടൂറിസം സാധ്യതകൾ അനന്തമാണെന്നും അവ പരിപേക്ഷിപ്പിക്കുമെന്നും വിദേശ ടൂറിസ്റ്റുകളെ ഇവിടങ്ങളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളൂമെന്നും മന്ത്രി പറഞ്ഞു. പ്രദേശീയമായ ടൂറിസം വികസിക്കുമ്പോൾ ആ നാടും വികസിക്കുമെന്നും പ്രദേശവാസികളുടെ സാമ്പത്തിക നിലവാരം ഉയരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഴീക്കോട് എം എൽ എ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.

  കേരള ടൂറിസം കണ്ണൂർ ജില്ലാ ഡെപ്യൂട്ടി ഡയരക്ടർ ശ്രീ. കെ. എസ്. ഷൈൻ റിപ്പോർട്ട് അവതരണം നടത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി. പി. ദിവ്യ,കല്ലാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷാജിർ പി.പി , നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ. രമേശൻ,വൈസ് പ്രസിഡണ്ട് കെ. ശ്വാമള , ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. താഹിറ കെ.,ശ്രീമതി. റഷീദ ടി. , ശ്രീമതി. മിഹ്റാബി പി. ,ശ്രീമതി, സൽമത്ത് കെ. വി , ബൈജു കെ, ശ്രീ. രാമചന്ദ്രൻ പി,ശ്രീ. ഭാസ്കര മാരാർ എൻ. ഇ,ശ്രീ. അബ്ദുള്ള മാസ്റ്റർ പി.വി, ശ്രീ. രത്നാകരൻ പി.ടി, ശ്രീ. രാധാകൃഷ്ണൻ പി.പി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

ജില്ല കലക്ടർ ശ്രീ. എസ്. ചന്ദ്രശേഖർ IAS സ്വാഗതവും ശ്രീ കെ എസ് ഷൈൻ നന്ദിയും പറഞ്ഞു.

തുടർന്ന് അവതരിപ്പിച്ച  നാടൻ പാട്ടും കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര കളിയും പരിപാടിക്ക് കൊഴുപ്പേകി.




Previous Post Next Post