പള്ളിപ്പറമ്പ്:-എം എസ് എഫ് പള്ളിപ്പറമ്പ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാല കേരളം രൂപീകരണവും ചങ്ങാതിക്കൂട്ടവും സംഘടിപ്പിച്ചു. മർവാൻ അധ്യക്ഷത വഹിച്ച ചടങ്ങ് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്‌ഘാടനം ചെയ്തു.എം എസ് എഫ് ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാന മുഖ്യതിഥിയായി.കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്. അബ്ദു പി പി ,ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് ലത്തീഫ് സി കെ ,കൊളച്ചേരി പഞ്ചായത്ത് msf ജനറൽ സെക്രട്ടറി മുഹമ്മദ് രാസിം ,കണ്ണൂർ വിമൻസ് കോളേജ് msf ഹരിത കമ്മിറ്റിഅംഗം അകിഫ കെ, തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു
.മൂന്ന് പതിറ്റാണ്ട് കാലം പള്ളിപ്പറമ്പിലെ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായ ഹംസ മൗലവി സാഹിബിന് പള്ളിപ്പറമ്പ് ശാഖ എം എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി .നൂറ്റിയമ്പതിൽ പരം കുരുന്നുകൾ പങ്കെടുത്ത പരിപാടിയിൽ ബാല കേരളം പള്ളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി പ്രഖ്യാപനം ഫർഹാന ടി പി നടത്തി
എം എസ് എഫ് പള്ളിപ്പറമ്പ് ശാഖാ സെക്രട്ടറി മുസവ്വിർ സ്വാഗതവും മർസൂഖ് നന്ദിയും പറഞ്ഞു മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.