വിജയദശമി ദിനത്തിൽ പുസ്തകങ്ങൾക്ക് നടുവിലിരുന്ന് സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ വച്ച് ആദ്യാക്ഷരം കുറിക്കാം

 

മയ്യിൽ:- എട്ടാം വർഷവും പതിവു തെറ്റാതെ ആയിരക്കണക്കിന് പുസ്തകങ്ങൾക്ക് നടുവിലിരുന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനുള്ള അവസരമൊരുക്കുകയാണ് തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം.

 രാമായണവും മഹാഭാരതവും ഖുറാനും ബൈബിളും രമണനും പാത്തുമ്മയുടെ ആടും തെരുവിന്റെ കഥയും അങ്ങിനെ അറിവിന്റെ ആകാശങ്ങളിലേക്ക് തുറക്കുന്ന പുസ്തകങ്ങൾ തുറന്നു വെച്ച അപാരമായ വെളിച്ചത്തെ സാക്ഷിയാക്കി  കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുള്ള സൗകര്യമാണ് ഗ്രന്ഥശാലാ പ്രവർത്തകർ ഈ വർഷവും പതിവു തെറ്റാതെ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 5ന് വിജയദശമി ദിനത്തിൽ രാവിലെ 9.30നാണ്  എഴുത്തിനിരുത്ത്. മുൻകൂർ രജിസ്ട്രേഷന് 9847220900 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഗ്രന്ഥാലയം ഭാരവാഹികൾ അറിയിക്കുന്നു.


Previous Post Next Post