കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ കമ്മറ്റി കളിവഞ്ചി ക്യാമ്പ് നടത്തി


കണ്ണൂർ:-
 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളിവഞ്ചി ബാലവേദി ക്യാമ്പ് ഉരുവച്ചാൽ ഗണപതി വിലാസം എൽ.പി.സ്കൂളിൽ നടന്നു. ശാസ്ത്രം, ഗണിതം, ഭാഷ, കൗതുകവസ്തു നിർമ്മാണം എന്നിവയുടെ പരിശീലനം നടത്തി.

പരിപാടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് രവി നമ്പ്രം ഉദ്ഘാടനം ചെയ്തു.എൻ.പി.ശ്രീനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ.പ്രമോദ് കാളിയത്ത്,ഇ കെ.സിറാജ്, കെ.സിന്ധു, അമല്യ രാജേഷ്, വി.ഷിനു, എ.നിസാറുൽ ഹസീൻ സംസാരിച്ചു.വി.ചന്ദ്രബാബു, ജനു ആയിച്ചാൻകണ്ടി, എം.സനിൽകുമാർ പരിശീലനം നൽകി. 

ബാലവേദി കണ്ണൂർ മേഖലാ ഭാരവാഹികൾ: അമല്യ രാജേഷ് (പ്രസിഡണ്ട്), അൽ മഹാരിസ് (സിക്രട്ടറി)

Previous Post Next Post