മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ജ്വല്ലറിയിലെ വാച്ച്മാൻമാർക്ക് ഫാൻ

കണ്ണൂർ :- ജ്വല്ലറിയിലെ വാച്ച്മാൻമാർക്ക് അവർ ജോലി ചെയ്യുന്ന സ്ഥലത്ത് ഫാൻ സuകര്യം ഏർപ്പെടുത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലേബർ കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ജ്വല്ലറികളിലെ വാച്ച്മാൻമാർക്ക് ഫാൻ സuകര്യം ഏർപ്പെടുത്തണമെന്ന പരാതിയിലാണ് നടപടി.

  ലേബർ കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു.  കേരള ഷോപ്സ് ആന്റ് കൊമേഷ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം 1960 പ്രകാരം 2018 ഡിസംബർ 21 ലെ ഉത്തരവ് അനുസരിച്ച് ഇരിപ്പിട സuകര്യം ലഭ്യമാക്കണമെന്ന വ്യവസ്ഥ നിലവിൽ വന്നതായി റിപ്പോർട്ടിൽ പറയുന്നു.  സെക്യൂരിറ്റി ജീവനക്കാർക്കും ഈ സuകര്യം അവകാശമായി മാറിയിട്ടുണ്ട്.  തൊഴിൽ വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന നടത്താറുണ്ട്. 

തൊഴിലിടങ്ങളിലെ സാഹചര്യങ്ങളും പരിശോധിക്കാറുണ്ട്.  വാച്ച്മാൻമാർക്ക് ചില സ്ഥാപനങ്ങളിൽ വിശ്രമ സ്ഥലവും മുറിയും ക്രമീകരിച്ചിട്ടുണ്ട്.  കൂടുതൽ സ്ഥാപനങ്ങളും വലിയ കുടയും ഇരിക്കാനുള്ള സuകര്യവും നൽകാറുണ്ട്.  ഫാൻ സuകര്യം ഏർപ്പെടുത്താൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  മുൻ വശത്ത് ഫാൻ സ്ഥാപിക്കുന്നതിന് സാങ്കേതിക തടസ്സമുള്ള സ്ഥാപനങ്ങൾ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുള്ളതായി റീജിയണൽ ലേബർ കമ്മീഷണർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  തൊഴിലാളികൾക്ക് ഫാൻ സuകര്യം ലഭ്യമാക്കുന്നതിന് തൊഴിൽ നിയമങ്ങൾ പ്രകാരം വ്യവസ്ഥയില്ല.  ജ്വല്ലറി വാച്ചർമാരുടെ വ്യക്തിഗത പരാതികൾ ലഭിച്ചാൽ അത് സംബന്ധിച്ച തൊഴിലുടമകൾക്ക് നിർദ്ദേശം നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.  മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Previous Post Next Post